PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

()
ശരാശരി റേറ്റിംഗ്
ഷെയർ ചെയ്യുക
കോപ്പി ചെയ്യുക

എൻആർഐ ഹോം ലോണുകൾ: പൊതുവായ യോഗ്യതാ മാനദണ്ഡങ്ങൾ

give your alt text here

ഓരോ വർഷവും നിരവധി ഇന്ത്യക്കാർ രാജ്യം വിട്ട് ജോലി ചെയ്യുന്നതിനോ വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനോ പോകുന്നതിനാൽ, 'എൻആർഐ' (നോൺ റസിഡന്‍റ് ഇന്ത്യൻ) എന്ന പദം പ്രചാരമേറിയിരിക്കുന്നു. ഓരോ ഇന്ത്യക്കാരം അവർ എവിടെ സ്ഥിരതാമസമാക്കിയാലും സ്വന്തം നാടുമായി ബന്ധംപുലർത്താൻ ആഗ്രഹിക്കുന്നവരാണ്. സ്വന്തം നാട്ടിൽ വീടുവെയ്ക്കുന്നതിൽ പരം ആനന്ദം വേറെയുണ്ടോ. ഒരു വീട് വാങ്ങുന്നുണ്ടെങ്കിൽ മിക്കവാറും ഹോം ലോണിന് അപേക്ഷിക്കേണ്ടതായും വരും. എൻആർഐ ഹോം ലോണുകളുടെ യോഗ്യതാ മാനദണ്ഡങ്ങൾ റസിഡന്‍റ് ഇൻഡ്യൻ ഹോം ലോണിന്‍റെ മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു, എന്നിരുന്നാലും പ്രോസസ്സിംഗ് വളരെ എളുപ്പമാണ്.

എൻആർഐ ഹോം ലോണുകൾക്ക് വിവിധ യോഗ്യതാ മാനദണ്ഡങ്ങളുണ്ട്, അപേക്ഷിക്കുന്നതിന് മുമ്പ് ഒരു അടിസ്ഥാന അറിവ് എന്ന നിലയിൽ ഒരാൾ അറിഞ്ഞിരിക്കണം.

  1. തൊഴിൽ കാലയളവും പ്രതിഫലവും: സാധാരണയായി, ശമ്പളമുള്ള ഒരു എൻആർഐ കുറഞ്ഞത് ഒരു വർഷമെങ്കിലും വിദേശത്ത് തൊഴിൽ ചെയ്യണം. എന്നിരുന്നാലും, ഓരോ ലെൻഡറിനും ഈ യോഗ്യതകൾ വ്യത്യാസപ്പെടാം. വായ്പ നൽകുന്ന സ്ഥാപനങ്ങൾ വ്യത്യസ്തമായ ഒരു നിശ്ചിത ശമ്പള മാനദണ്ഡമാണ് പിന്തുടരുക. ലെൻഡറിന് ജോലിയെക്കുറിച്ചും വരുമാന സ്ഥിരതയെക്കുറിച്ചും ആത്മവിശ്വാസമുണ്ടെങ്കിൽ തൊഴിൽ കാലയളവും പ്രതിഫലവും പ്രധാന മാനദണ്ഡങ്ങളായിരിക്കും.
  2. ക്രെഡിറ്റ് റേറ്റിംഗും നിലവിലുള്ള ബാധ്യതകളുടെ റീപേമെന്‍റ് ട്രാക്കും: ഒരു നല്ല ക്രെഡിറ്റ് സ്കോറും തടസ്സമില്ലാത്ത ബാധ്യത തിരിച്ചടവ് ട്രാക്കും ഹോം ലോൺ അപേക്ഷകന്‍റെ സാമ്പത്തിക പ്രൊഫൈലിന് മൂല്യം കൂട്ടുകയും അപേക്ഷാ സ്വീകാര്യത സംബന്ധിച്ച് അനുകൂലമായ തീരുമാനം നേടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
  3. ലോൺ കാലയളവ്: ജനറൽ റീപേമെന്‍റ് കാലയളവ് 15 മുതൽ 20 വർഷം വരെയാണ്. എന്നിരുന്നാലും, ചില ലെൻഡർ 20 വർഷത്തിൽ താഴെ കാലയളവ് വാഗ്‌ദാനം ചെയ്‌തേക്കാം, മെച്യൂരിറ്റി ആകുമ്പോഴുള്ള പരമാവധി പ്രായം പരിഗണിക്കുക ചില പ്രൊഫഷനുകളിൽ 70 വർഷം വരെയുള്ള തൊഴിൽ അടിസ്ഥാനത്തിലാണ്
  4. ഡോക്യുമെന്‍റേഷൻ: ആവശ്യമായ ഡോക്യുമെന്‍റുകളിൽ സാധുതയുള്ള പാസ്പോർട്ട് കോപ്പി, വർക്ക് പെർമിറ്റ് അല്ലെങ്കിൽ വിസ കോപ്പി, സാലറി സർട്ടിഫിക്കറ്റ്, തൊഴിൽ കരാർ, ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ (nre/nro അക്കൗണ്ടുകൾ), വർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുന്നു.
  5. പവർ ഓഫ് അറ്റോർണി: ഇന്ത്യയിലെ ഔപചാരികതകളും ഡോക്യുമെന്‍റേഷൻ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ അപേക്ഷകന് ഇന്ത്യയിലെ ഏതെങ്കിലും ബന്ധുക്കളെ പവർ ഓഫ് അറ്റോർണി (പിഒഎ) ഉടമയായി നിയമിക്കാം. ലോണിന് അപേക്ഷിക്കുന്ന അതേ നഗരത്തിൽ നിന്നാണ് പവർ ഓഫ് അറ്റോർണി ഉടമയെ തിരഞ്ഞെടുക്കുന്നത്

പേമെന്‍റുകൾ പ്രോസസ് ചെയ്യുന്നതിനും ലോൺ തുക വിതരണം ചെയ്യുന്നതിനും എൻആർഇ/എൻആർഒ അക്കൗണ്ടുകൾ ആവശ്യമാണ്. എന്നിരുന്നാലും, ബിൽഡർ പ്രോപ്പർട്ടികൾക്ക്, വിതരണം നേരിട്ട് ബിൽഡറിന്‍റെ അക്കൗണ്ടിലേക്ക് ഡെബിറ്റ് ചെയ്യാം

ഹൗസിംഗ് ഫൈനാൻസിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രത്യേക പരിചയമുള്ള പിഎൻബി ഹൗസിംഗ്, ഇന്ത്യയിൽ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നതിനും നിർമ്മിക്കുന്നതിനും റിപ്പയർ ചെയ്യുന്നതിനും നവീകരണത്തിനും എൻആർഐകൾക്കും (നോൺ റസിഡന്‍റ് ഇന്ത്യക്കാർ), പിഐഒകൾക്കും (ഇന്ത്യൻ വംശജർ) വിപുലമായ ഹോം ലോൺ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ ഉടനീളം വ്യാപിച്ചുകിടക്കുന്ന ശാഖകൾ ഉള്ളതാനാൽ, ലോണിന് അപേക്ഷിക്കാൻ എളുപ്പമാണ്, മാത്രമല്ല ശക്തമായ സേവന വിതരണ മാതൃകയും മാർക്കറ്റ് ക്രെഡിറ്റും ഫൈനാൻഷ്യൽ പോളിസികളും ഉപഭോക്താക്കളെ വിശ്വാസത്തിന്‍റെയും പ്രതിബദ്ധതയുടെയും ദീർഘകാല ബന്ധം കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.

പതിവ് ചോദ്യങ്ങൾ

എന്താണ് NRI ഹോം ലോൺ?

നോൺ റസിഡന്‍റ് ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും രൂപകൽപ്പന ചെയ്ത ഹൗസിംഗ് ലോൺ ആണ് എൻആർഐ ഹോം ലോൺ. ഇന്ത്യയിൽ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ പുതുക്കുന്നതിനോ ഇത് ഉപയോഗിക്കുന്നു. പ്രധാന വശങ്ങളിൽ ഇവ ഉൾപ്പെടുന്നു

  • നിർദ്ദിഷ്ട എൻആർഐ ഹോം ലോൺ യോഗ്യതാ നിയമങ്ങൾ
  • വിദേശ തൊഴിൽ, വരുമാന വിലയിരുത്തൽ
  • ട്രാൻസാക്ഷനുകൾക്കായി എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുകളുടെ ഉപയോഗം

എൻആർഐ ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

എൻആർഐ അപേക്ഷകർക്ക് ആവശ്യമായ ഹോം ലോൺ ഡോക്യുമെന്‍റുകളിൽ സാധാരണയായി ഉൾപ്പെടുന്നു:

  • സാധുതയുള്ള പാസ്പോർട്ട് കോപ്പി
  • വിസ അല്ലെങ്കിൽ വർക്ക് പെർമിറ്റ്
  • സാലറി സർട്ടിഫിക്കറ്റ്, തൊഴിൽ കരാർ
  • പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്
  • എൻആർഇ അല്ലെങ്കിൽ എൻആർഒ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ

ഈ ഡോക്യുമെന്‍റുകൾ ലെൻഡർമാരെ ഐഡന്‍റിറ്റി, തൊഴിൽ നില, സാമ്പത്തിക സ്ഥിരത എന്നിവ വെരിഫൈ ചെയ്യാൻ സഹായിക്കുന്നു.

എൻആർഐ ഹോം ലോൺ അപ്രൂവലിനെ സിബിൽ സ്കോർ ബാധിക്കുമോ?

അതെ, എൻആർഐ ഹോം ലോൺ അപ്രൂവലിൽ സിബിൽ സ്കോർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിശ്വസനീയമായ റീപേമെന്‍റ് ട്രാക്ക് റെക്കോർഡിനൊപ്പം ശക്തമായ സ്കോർ, അപേക്ഷകന്‍റെ ഫൈനാൻഷ്യൽ പ്രൊഫൈൽ ശക്തിപ്പെടുത്തുകയും അപ്രൂവലിനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. റീപേമെന്‍റ് പെരുമാറ്റം വിലയിരുത്തുന്നതിനും മൊത്തത്തിലുള്ള യോഗ്യത വിലയിരുത്തുന്നതിനും ലെൻഡർമാർ ക്രെഡിറ്റ് ഹെൽത്തിനെ ആശ്രയിക്കുന്നു.

എൻആർഐ ഹോം ലോണിനുള്ള പരമാവധി കാലയളവ് എത്രയാണ്?

എൻആർഐ ഹോം ലോണിനുള്ള പരമാവധി കാലയളവ് സാധാരണയായി പതിനഞ്ച് മുതൽ ഇരുപത് വർഷം വരെയാണ്. ചില സാഹചര്യങ്ങളിൽ, കാലയളവ് വായ്പക്കാരന്‍റെ പ്രായത്തെയും തൊഴിൽ തരത്തെയും ആശ്രയിച്ചിരിക്കുന്നു, ലോൺ മെച്യൂരിറ്റി ഏകദേശം എഴുപത് വർഷം വരെ അനുവദനീയമാണ്. ലെൻഡർമാർ പോളിസികളിൽ വ്യത്യാസപ്പെടാം, എന്നാൽ മിക്കവരും സമാനമായ കാലയളവ് മാനദണ്ഡങ്ങൾ പാലിക്കുന്നു.

എൻആർഐ ഹോം ലോണിന് എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുകൾ ആവശ്യമാണോ?

അതെ, എൻആർഐ ഹോം ലോണിന് എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുകൾ അനിവാര്യമാണ്. ഈ അക്കൗണ്ടുകൾ ഇൻസ്റ്റാൾമെന്‍റുകൾ അടയ്ക്കുന്നതിനും ലോൺ വിതരണം ലഭിക്കുന്നതിനും ഉപയോഗിക്കുന്നു. ബിൽഡർ പ്രോപ്പർട്ടികൾക്ക്, വിതരണം നേരിട്ട് ബിൽഡറിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം, എന്നാൽ പ്രോസസ്സിംഗിനായി അപേക്ഷകൻ ഇപ്പോഴും ഈ അക്കൗണ്ടുകൾ നിലനിർത്തണം.

ഹോം ലോണിന് അപ്രൂവൽ നേടുക, കേവലം
3 മിനിറ്റ്, ആയാസരഹിതമാണ്!

പിഎൻബി ഹൗസിംഗ്

കണ്ടെത്താനുള്ള മറ്റ് വിഷയങ്ങൾ

തിരിച്ചു വിളിക്കുക