PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

()
ശരാശരി റേറ്റിംഗ്
ഷെയർ ചെയ്യുക
കോപ്പി ചെയ്യുക

ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

give your alt text here

ഇക്വിറ്റി, മ്യൂച്വൽ ഫണ്ടുകൾ പോലുള്ള റിസ്ക് ഇൻസ്ട്രുമെന്‍റുകളിൽ നിക്ഷേപിക്കാൻ വിമുഖതയുള്ളവർക്ക് ലഭ്യമായ ഏറ്റവും സുരക്ഷിതവും ഇഷ്ടപ്പെടുന്നതുമായ നിക്ഷേപ ഓപ്ഷനാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്‌ഡികൾ). നിങ്ങളുടെ സാമ്പത്തിക അപകടസാധ്യതകൾ നിയന്ത്രിക്കാനും ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ നേടാനും എഫ്‌ഡികൾ നിങ്ങളെ സഹായിക്കും. ഇതിൽ നിങ്ങളുടെ കുട്ടിയുടെ ഭാവി, വിദ്യാഭ്യാസം, വിവാഹം എന്നിവ സുരക്ഷിതമാക്കുന്നതും അല്ലെങ്കിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചെലവുകളിൽ നിന്നുള്ള സംരക്ഷണവും ഉൾപ്പെടുന്നു. അത്തരം ഡിപ്പോസിറ്റുകൾ ഒരു നിശ്ചിത കാലയളവിൽ സമ്പാദ്യം വളർത്താനുള്ള ഒരു മികച്ച മാർഗമാണ്.

എഫ്‌ഡിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ:

  • സുരക്ഷ

    ഉറപ്പുള്ള റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന സുരക്ഷിതമായ നിക്ഷേപങ്ങളാണ് എഫ്‍ഡികൾ. കോർപ്പറേറ്റുകളും എച്ച്എഫ്‌സികളും വാഗ്ദാനം ചെയ്യുന്ന ഫിക്സഡ് ഡിപ്പോസിറ്റുകൾ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളാണ് റേറ്റ് ചെയ്യുന്നത്, അതിനാൽ നിക്ഷേപകർക്ക് ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കാം. നിങ്ങൾ ഒരു കോർപ്പറേറ്റ് എഫ്‌ഡിയിൽ നിക്ഷേപിക്കാൻ ആസൂത്രണം ചെയ്യുകയാണെങ്കിൽ, 'എഎഎ' അല്ലെങ്കിൽ സമാനമായ ഉയർന്ന റേറ്റിംഗുകൾ ഉള്ള കോർപ്പറേറ്റുകൾ എപ്പോഴും തിരഞ്ഞെടുക്കുക.

  • മിനിമം ഡിപ്പോസിറ്റ്

    പല കമ്പനികളുടെയും മിനിമം ഡിപ്പോസിറ്റ് തുക, മാക്‌സിമം ഡിപ്പോസിറ്റ് തുക എന്നിവ വ്യതാസപ്പെട്ടിരിക്കുന്നു. ഡിപ്പോസിറ്റ് നടത്തുന്നതിന് മുമ്പ് കമ്പനിയുമായി ഇതിനെക്കുറിച്ച് പരിശോധിക്കുന്നത് നല്ലതാണ്. പിഎൻബി ഹൗസിംഗിൽ, ഫിക്സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കാൻ സാധിക്കുന്ന മിനിമം തുക ₹ 10,000 ആണ്.

    കൂടുതൽ വായിക്കുക – ഒരു കമ്പനി ഫിക്സഡ് ഡിപ്പോസിറ്റിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

  • കാലയളവ്

    മിക്ക കോർപ്പറേറ്റുകളും 1 വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള കാലയളവിലേക്കാണ് ഡിപ്പോസിറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ നിക്ഷേപത്തിൻ്റെ കാലാവധി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. കാരണം എഫ്‌ഡിയുടെ കാലാവധി പൂർത്തിയാകും മുമ്പേയുള്ള അവസാനിപ്പിക്കൽ മൂലം പിഴയായി നിങ്ങളുടെ ഡിപ്പോസിറ്റിലൂടെ നേടിയ മൊത്തം പലിശയും കുറയ്ക്കുന്നതിന് കാരണമാകുന്നു. ഉദാഹരണത്തിന്, രണ്ട് വർഷത്തിന് ശേഷം നിങ്ങൾക്ക് പണം ആവശ്യമുണ്ടെങ്കിൽ, രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ അതിൽ കുറഞ്ഞ കാലയളവിലേക്ക് നിങ്ങൾ നിക്ഷേപം നടത്തുന്നുവെന്ന കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്.

  • പലിശ നിരക്ക്

    അപേക്ഷകൻ നടത്തുന്ന തിരഞ്ഞെടുപ്പിനെ ആശ്രയിച്ച്, ക്യുമുലേറ്റീവ്, നോൺ-ക്യുമുലേറ്റീവ് അടിസ്ഥാനത്തിൽ പലിശ നൽകുന്ന ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകൾ കോർപ്പറേറ്റുകൾ വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം, ത്രൈമാസികം, അർദ്ധവാർഷികം അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ സ്ഥിര വരുമാനം തേടുന്ന ഉപഭോക്താക്കൾക്ക് നോൺ ക്യുമുലേറ്റീവ് സ്കീമുകൾ തിരഞ്ഞെടുക്കാം. ദീർഘകാലാടിസ്ഥാനത്തിലുള്ള സേവിംഗ്‌സ്, റിട്ടേൺ എന്നിവ തേടുന്ന നിക്ഷേപകരാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ മൂലധനവും സമാഹരിച്ച പലിശയും നൽകുന്ന ക്യുമുലേറ്റീവ് സ്കീമുകൾ തിരഞ്ഞെടുക്കാം. കമ്പനിയുടെ വിവേചനാധികാരത്തിൽ പലിശ നിരക്കുകൾ മാറ്റത്തിന് വിധേയമാണ് എന്ന കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. കോർപ്പറേറ്റുകളും എച്ച്എഫ്‌സികളും വാഗ്ദാനം ചെയ്യുന്ന ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് സാധാരണയായി ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളേക്കാൾ ഉയർന്ന പലിശ നിരക്ക് ഉണ്ടായിരിക്കും

  • നോമിനേഷൻ

    നിങ്ങൾ ഒരു ഏക നിക്ഷേപകനാണെങ്കിൽ, എഫ്‌ഡിയിലെ നോമിനേഷൻ ഓപ്ഷൻ എപ്പോഴും പ്രയോഗിക്കാൻ ശ്രമിക്കുക. എന്തുകൊണ്ടെന്നാൽ നിക്ഷേപകൻ മരണപ്പെടുന്ന സാഹചര്യത്തിൽ നോമിനിക്ക് മുഴുവൻ തുകയും പലിശ സഹിതം ക്ലെയിം ചെയ്യാൻ സാധിക്കും.

  • ഉറവിടത്തിൽ നികുതി കിഴിവ് (ടിഡിഎസ്)

    ഒരു പ്രത്യേക കോർപ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്നുള്ള പലിശ വരുമാനം ₹ 5,000- യിൽ കൂടുതലാണെങ്കിൽ, ആ തുകയ്ക്ക് പുറമെ കമ്പനി, ഉറവിടത്തിൽ നിന്ന് നികുതി കുറയ്‌ക്കേണ്ടതുണ്ട്. അതിനാൽ, എച്ച്എഫ്‌സിയുടെ ടിഡിഎസ് പരിധി ₹ 5,000 ആണ്.

  • മുതിർന്ന പൗരന്മാർക്കുള്ള നേട്ടങ്ങൾ

    കോർപ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ വിരമിക്കൽ വർഷങ്ങളിൽ സ്ഥിര വരുമാനത്തിന് പകരമായി സുരക്ഷിതമായ വരുമാനം നൽകുന്നതിനാൽ നല്ലൊരു ഡിപ്പോസിറ്റ് ഓപ്ഷനാണ്. മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ സാധാരണയായി വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് നിരക്കുകളേക്കാൾ 0.25% കൂടുതലാണ്.

ഈ കാരണങ്ങളാൽ, ഫിക്സഡ് ഡിപ്പോസിറ്റുകൾ സുരക്ഷിതവും തന്ത്രപരവുമായ നിക്ഷേപമാണ്. നിക്ഷേപകർക്ക് റിസ്ക് കുറഞ്ഞ രീതിയിൽ അല്ലെങ്കിൽ റിസ്ക് ഇല്ലാതെ തന്നെ സ്ഥിരമായ വരുമാനം നൽകുക, ഒരു കോർപ്പസ് കെട്ടിപ്പടുക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങൾ ഇതിലൂടെ നിറവേറ്റുന്നു.

ഹോം ലോണിന് അപ്രൂവൽ നേടുക, കേവലം
3 മിനിറ്റ്, ആയാസരഹിതമാണ്!

പിഎൻബി ഹൗസിംഗ്

കണ്ടെത്താനുള്ള മറ്റ് വിഷയങ്ങൾ

തിരിച്ചു വിളിക്കുക